നേമം: പേയാട് കണ്ണശ്ശ മിഷന്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ ആരംഭിച്ച ആജീവനാന്ത പെന്‍ഷന്‍ പദ്ധതിയായ നന്മ 1000 ദിനങ്ങള്‍ പ ിന്നിടുന്നു. 2016ല്‍ ആരംഭിച്ചതാണ് പദ്ധതി. ഇതിലൂടെ 40 നിർധന കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകരുന്നത്. ദിവസവും കുട്ടികള്‍ ഒരു രൂപവീതം സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള 'നന്മ പെട്ടി'യില്‍ നിക്ഷേപിച്ചാണ് പണം സമാഹരിക്കുന്നത്. എല്ലാമാസവും പെട്ടിതുറന്ന് 500 രൂപവീതം നിര്‍ധന കുടുംബങ്ങള്‍ക്ക് പെന്‍ഷനായി നല്‍കും. കുട്ടികളുടെ ഈ മാതൃകാ സഹായപദ്ധതി നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമാവുന്നത്. പദ്ധതി 1000 ദിനം പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടത്തിയ പരിപാടി ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ആനന്ദ് കണ്ണശ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കുട്ടികൾ പെന്‍ഷൻ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി. അനില്‍കുമാര്‍, നേമം ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ശാലിനി, പ്രഥമാധ്യാപകൻ ഡോ. രാജേന്ദ്രബാബു, പി.ടി.എ പ്രസിഡൻറ് എ.വി. അജയന്‍, നടി സുമി ശ്രീകുമാര്‍, നന്മ കോഓഡിനേറ്റര്‍ വി.എന്‍. അഞ്ജന, സ്‌കൂള്‍ ലീഡര്‍ എ.എസ്. അക്ഷയ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.