തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിെൻറ ധനസഹായത്തോടെ കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 'ശാസ്ത്രബോധിനി' പ്രോജക്ടിെൻറ അവസാന ഭാഗമായ ക്ക് 11ന് തുടക്കമാവും. നാലാഞ്ചിറയിലെ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെൻററിൽ 11ന് രാവിലെ 10ന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. എ. ജയതിലക് അധ്യക്ഷതവഹിക്കും. 'കന്യാേജ്യാതി' പദ്ധതി ഉദ്ഘാടനം തിരുവനന്തപുരം: 10 മുതൽ 19 വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളിൽ ഉണ്ടാകുന്ന വിളർച്ചയും അതിനെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സിദ്ധ ചികിത്സാ പദ്ധതിയായ 'കന്യാജ്യോതി' യുടെ ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ ഷാജിത നാസർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.