ഉത്സവം 2019ന് തുടക്കമായി

തിരുവനന്തപുരം: പൈതൃക കലകളെ കോർത്തിണക്കി വിനോദസഞ്ചാര വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന 'ഉത്സവം 2019' ന് തുടക്കം. മ്യൂസിയം ബാൻറ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ ആദ്യദിനം വേലകളിയാണ് അരങ്ങേറിയത്. ശനിയാഴ്ചയും ഞായറാഴ്ചയും വൈകീട്ട് ആറിന് 'ഉത്സവ'ത്തോടനുബന്ധിച്ച് കലാപരിപാടികളുണ്ടാകും. പണയിൽ ഗോപാലകൃഷ്ണനും സംഘവുമാണ് വെള്ളിയാഴ്ച വേലകളി അവതരിപ്പിച്ചത്. ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത് വിശ്വകലാകേന്ദ്രം സി. ബാലകൃഷ്ണനും സംഘവുമാണ്. ഗിരീഷ് മുട്ടടയുടെയും സംഘത്തി​െൻറയും നേതൃത്വത്തിലാണ് ഞായറാഴ്ച ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്. സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ് അന്യംനിന്നുപോകുന്ന കലകൾ കോർത്തിണക്കി 'ഉത്സവം' സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.