കെ.എസ്​.എഫ്​.ഡി.സി തിയറ്ററുകളിൽ കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും -മന്ത്രി

തിരുവനന്തപുരം: സാമ്പത്തികനഷ്ടം സഹിച്ചാണെങ്കിലും കേരള ചലച്ചിത്ര വികസന കോര്‍പറേഷൻ തിയറ്ററുകളില്‍ കലാമൂല്യമു ള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. മുഖ്യധാര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും പുരുഷന്‍ കടലുണ്ടിയുടെ സബ്മിഷന് മറുപടിയായി പറഞ്ഞു. ഒരോമാസവും ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമായി വന്‍തുകയാണ് കെ.എസ്.എഫ്.ഡി.സിക്ക് വേണ്ടിവരുന്നത്. ഈ തുക മുഖ്യധാര ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെയാണ് ലഭിക്കുന്നത്. കോര്‍പറേഷ​െൻറ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.