തിരുവനന്തപുരം: സർക്കാർ ഗസറ്റുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നില്ലെന്നും ഇത് ജനങ്ങൾക്ക് വൻ പ്രയാസം ഉണ്ടാക്കുെന്നന്നും കാണിച്ച് അഡ്വ. എം. ഉമർ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. 1970ലെ ഗവ. പ്രസ് മാന്വലിെൻറ 976ാം വകുപ്പിൽ ഒൗദ്യോഗിക ഗസറ്റ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദേശിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ഒരു മണിക്ക് മുമ്പ് ഗസറ്റ് പ്രസിദ്ധീകരിക്കണം. എന്നാൽ ഇപ്പോൾ ഗവ. പ്രസിൽ വിതരണത്തിന് എത്തിയത് 2018 ഡിസംബർ 18െൻറ 50 നമ്പർ ഗസറ്റാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം രേഖകൾ സർക്കാർ ഒാഫിസുകളിൽ ആധികാരിക രേഖയായി പരിഗണിക്കുന്നതിനാൽ ചില ഒാഫിസുകളിലെങ്കിലും കാലതാമസം ഭരണസ്തംഭനത്തിന് വഴിയൊരുക്കും. കോടതി വ്യവഹാരങ്ങളിൽ ഗസറ്റുകൾ ആധികാരിക രേഖയായി സ്വീകരിക്കുന്നു. നടപടി എടുക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.