തമിഴ്​നാട്ടിലെ വിലയ്​ക്ക്​ കേരളത്തിൽ സിമൻറ്​ വിൽക്കണമെന്ന്​ വ്യവസായ മന്ത്രി

തിരുവനന്തപുരം: തമിഴ്നാട്ടിൽ വിൽക്കുന്ന നിരക്കിൽ സംസ്ഥാനത്ത് സിമൻറ് വിൽക്കണമെന്ന് ഉൽപാദകരോടും വിതരണക്കാരേ ാടും ആവശ്യപ്പെടുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഉടൻ തന്നെ ഇവരുടെ യോഗം സർക്കാർ വിളിക്കും. അനാവശ്യ വില വർധന സർക്കാർ അംഗീകരിക്കില്ല. മലബാർ സിമൻറ്സ് ഉൽപാദനം വർധിപ്പിച്ച് വിപണനം ശക്തിപ്പെടുത്തുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് വിൽക്കുന്ന സിമൻറിൽ 30 ശതമാനം ഉപയോഗിക്കുന്നത് സർക്കാറാണ്. എന്നാൽ ആറ് ശതമാനം മാത്രമാണ് മലബാർ സിമൻറ്സിേൻറത്. സർക്കാറിന് വേണ്ടതി​െൻറ 50 ശതമാനം മലബാർ സിമൻറ്സിൽ നിന്നാക്കും. വ്യവസായവകുപ്പ് ഇൗ സർക്കാറി​െൻറ കാലത്ത് വൻതോതിൽ തൊഴിലസവരം സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 വരെ 36000 ചെറുകിട സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചു. 127000 പേർക്ക് ഇതിൽ തൊഴിൽ ലഭിച്ചു. കെ.എസ്.െഎ.ഡി.സി സഹായത്തോടെ തുടങ്ങിയ 17 സംരംഭങ്ങളിൽ 1295 പേർക്കും വ്യവസായ പാർക്കിൽ 421 പേർക്കും കിൻഫ്ര പാർക്കിൽ 2700 പേർക്കും തൊഴിൽ നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശോധനക്ക് വന്ന കെ.എസ്.െഎ.ഡി.സി ഉദ്യോഗസ്ഥരെ ജീവനക്കാർ തടഞ്ഞതിൽ തെറ്റില്ല. വിമാനത്താവളം കേന്ദ്ര സർക്കാറിൽ നിലനിർത്താനാണ് അവർ ആഗ്രഹിക്കുന്നത്. വിൽപന നടത്തിയാൽ സംസ്ഥാനത്തിന് നൽകണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്. രണ്ടും ഭിന്ന നിലപാടല്ല. കഞ്ചിക്കോെട്ട തീപിടിത്തം നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.