മുത്തലാഖ് ക്രിമിനൽ നിയമമാക്കിയത് ശരീഅത്തിനെതിരായ കടന്നാക്രമണം -ജമാഅത്ത് ഫെഡറേഷന്‍

(ചിത്രം) കൊല്ലം: സിവില്‍ കരാറായി ലോകം അംഗീകരിച്ച വിവാഹമോ വിവാഹമോചനമോ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ശരീഅത്ത് വിരുദ്ധവും സാമാന്യനീതിയുടെ ലംഘനവുമാണെന്നും അത് പിന്‍വലിക്കണമെന്നും ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലം മുതല്‍ രാജ്യത്ത് നിലവിലുള്ള ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അനുസരിച്ചാണ് വിവാഹവും വിവാഹമോചനവും നടക്കുന്നത്. രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം നല്‍കി മുസ്‌ലിം സമുദായത്തി​െൻറ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ തയാറാകണം. കെ.എ.എസിൽ സംവരണം പൂർണമായി അംഗീകരിച്ച് ഉത്തരവിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ് കേസ്, മുത്തലാഖ് നിയമം, കെ.എ.എസ് സംവരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് കെ.പി. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ. സമദ്, എ. ഷാനവാസ്ഖാന്‍, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, മേക്കോണ്‍ അബ്ദുൽ അസീസ്, എസ്. നാസര്‍, മൈലക്കാട് ഷാ, കുഴിവേലില്‍ നാസര്‍, തൊടിയില്‍ ലുഖ്മാന്‍, പനവൂര്‍ അബ്ദുസ്സലാം, പുല്ലമ്പാറ എം.എ. താജ്, അടൂര്‍ റശീദലി, കുന്നിക്കോട് അബ്ദുല്‍മജീദ്, കാര്യറ നസീര്‍, ഉമര്‍കണ്ണ് റാവുത്തര്‍ കുളത്തൂപ്പുഴ, തലച്ചിറ ഷാജഹാന്‍ മൗലവി, നാസിമുദ്ദീന്‍ മന്നാനി, പഴകുളം നാസിര്‍, എ.ജെ. ആരിഫ്, താജുദ്ദീന്‍, സിറാജുദ്ദീന്‍, ഐ.അബ്ദുര്‍റഹീം, വൈ. ഉമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.