നെടുമ്പന: ദൈവികനിയമങ്ങള്‍ക്ക് മാത്രമേ മനുഷ്യന് നിത്യശാന്തി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ജമാഅത്തെ ഇസ്‌ല ാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം കെ.എ. യൂസുഫ് ഉമരി. കൊല്ലം ഇസ്‌ലാമിയ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മാസാന്ത പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദാര്‍ഥവാദം, പരിണാമസിദ്ധാന്തം, യുക്തിവാദം എന്നിവക്ക് ആഗോളസമൂഹത്തില്‍ സ്വാധീനം നഷ്ടപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ടി.ഇ.എം. റാഫി വടുതല അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാബിര്‍ ഖുർ ആൻ ഒാതി. ടാപ് കോഒാഡിനേറ്റര്‍ ഉസ്മാന്‍ സമാപന പ്രഭാഷണം നടത്തി. സ്ത്രീകളെ ശല്യംചെയ്യുന്ന യുവാവ് പിടിയിൽ കൊല്ലം: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളെയും സ്കൂൾ-കോളജ് വിദ്യാർഥിനികളെയും സ്ഥിരമായി ശല്യംചെയ്തുകൊണ്ടിരുന്ന യുവാവിനെ ഈസ്റ്റ് പൊലീസ് പിടികൂടി. തട്ടാമല അഞ്ചുകോയിക്കൽ ക്ഷേത്രത്തിനു സമീപം ഇ എൻ മൻസിലിൽ അഷ്റഫിനെയാണ് (33) കോളജ് ജങ്ഷനിൽനിന്നും ഈസ്റ്റ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ മഞ്ജുലാൽ, എസ്.ഐ പ്രശാന്ത്കുമാർ, ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജയരാജൻ, സിവിൽ പൊലീസ് ഓഫിസർ അനിൽ, സുനിൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.