കൊട്ടിയം: പൊലീസും സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളും ചേർന്ന് ബൈപാസ് റോഡിൽ വാഹനങ്ങൾ കൈകാണിച്ച് നിർത്തിയപ്പോൾ ഹ െൽമറ്റില്ലാത്തവരും സീറ്റ് ബെൽറ്റ് ധരിക്കാത്തവരും പിഴയടക്കാൻ തയാറായി. ഉടൻ കുട്ടിപ്പൊലീസ് ബോധവത്കരണവുമായി രംഗത്തെത്തി. പെറ്റിക്ക് പകരം നിയമലംഘകർക്ക് ലഭിച്ചത് ബോധവത്കരണവും മോട്ടോർ വാഹന നിയമമനുസരിച്ച് അപകടരഹിതമായി വാഹനം ഓടിക്കേണ്ടതിെൻറ ആവശ്യകത വിളിച്ചോതുന്ന ലഘുലേഖയുമായിരുന്നു. നിയമമനുസരിച്ച് വാഹനം ഓടിച്ചവർക്ക് പൊലീസിെൻറയും കുട്ടിപ്പൊലീസിെൻറയും വകയായി മധുരവും നൽകി. റോഡ് സുരക്ഷ വാരാചരണത്തിെൻറ ഭാഗമായാണ് ബൈപാസ് റോഡിൽ മേവറം മുതൽ അയത്തിൽ വരെയുള്ള ഭാഗങ്ങളിൽ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളും പൊലീസും ചേർന്ന് വാഹന പരിശോധനയും ബോധവത്കരണവും നടത്തിയത്. ഹെൽമറ്റ് ധരിച്ചെത്തിയവർക്ക് ഹെൽമറ്റിെൻറ സുരക്ഷ ബെൽറ്റുകൾ സ്റ്റുഡൻറ്സ് പൊലീസ് ഇട്ടുകൊടുത്തു. സീറ്റ് ബെൽറ്റ് ധരിക്കാത്ത കാർയാത്രികർക്കും ബെൽറ്റ് ഇട്ടുകൊടുത്തു. ശേഷം ശുഭയാത്രയും നേർന്നാണ് വാഹനയാത്രക്കാരെ യാത്രയാക്കിയത്. എസ്.ഐമാരായ അനീഷ്, ശ്രീകുമാർ, ജോയി കുട്ടി, ജോയ് എന്നിവർ നേതൃത്വം നൽകി. വലിയവള്ളങ്ങൾ കക്കയും കല്ലുമ്മക്കായയും ശേഖരിക്കുന്നത് മത്സ്യലഭ്യതക്കുറവിന് കാരണമാകുമെന്ന് പരാതി ഇരവിപുരം: വലിയ വള്ളങ്ങളിലെത്തി കടലിെൻറ അടിത്തട്ടിൽ നിന്നും കക്കയും കല്ലുമ്മക്കായയും ശേഖരിക്കുന്നത് മത്സ്യങ്ങളുടെ ലഭ്യതക്കുറവിന് കാരണമാകുമെന്ന പരാതിയുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത്. കടലിൽ മത്സ്യങ്ങൾ താവളമാക്കുന്ന പാരുള്ള ഭാഗങ്ങളിൽ വള്ളങ്ങൾ കൊണ്ടുനിർത്തിയ ശേഷം ഓക്സിജൻ മാസ്കും ലെൻസ് ഘടിപ്പിച്ച കണ്ണടകളുമായി കടലിൽചാടി പാരിൽ പിടിച്ചിരിക്കുന്ന കക്കയും കല്ലുമ്മക്കായയും വലിയ വില ലഭിക്കുന്ന റാൾ ഇനത്തിൽപ്പെട്ട കൊഞ്ചുകളും ഇവർ പിടിച്ചുകൊണ്ടു പോകുകയാണ് ചെയ്യുന്നത്. പാരിൽ കക്കകൾ ഇല്ലാതാകുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫൈബർ കട്ടമരങ്ങളിൽ പോകുന്ന പരമ്പരാഗത തൊഴിലാളികൾ മത്സ്യം പിടിക്കുന്നത് കടലിലെ പാരിന് അടുത്തുള്ള ഭാഗങ്ങളിലാണ്. ഇരവിപുരം, മയ്യനാട് താന്നി, പരവൂർ പൊഴിക്കര ഭാഗങ്ങളിലാണ് ഇപ്പോൾ പാരുകളിൽ നിന്നും കക്കയും കൊഞ്ചും പിടിച്ചു കൊണ്ടുപോകുന്നത്. ചവറ ഭാഗത്തുനിന്നും വരുന്ന വള്ളങ്ങളാണ് ഇത്തരത്തിൽ കക്ക പിടിക്കുന്നതെന്നും ഇത് തടഞ്ഞില്ലെങ്കിൽ മത്സ്യലഭ്യത കുറയുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫിഷറീസ് വകുപ്പിനും തീരദേശ പൊലീസിനും പരാതി നൽകാനാണ് മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.