ഓട്ടോ ബൈക്കിലിടിച്ച് രണ്ട്​ യുവാക്കൾക്ക്​ പരിക്ക്

നേമം: പള്ളിച്ചല്‍ ഭാഗത്ത് ഓട്ടോ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി അഖില്‍ രാജ ് (24), റസല്‍പുരം സ്വദേശി നന്ദു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കള്‍. പള്ളിച്ചലില്‍ െവച്ച് അമിതവേഗത്തിലെത്തിയ ഓട്ടോ ബൈക്കിലിടിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പരിക്കേറ്റ ഇരുവരെയും 108 ആംബുലന്‍സിലാണ് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായ അഖിൽരാജിനെ ഇവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നന്ദുവി​െൻറ പരിക്ക് സാരമുള്ളതല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.