രാജ്​ഭവൻ മാർച്ച്​ നടത്തും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രവാസികളോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം മാർച്ച് 12ന് രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്ര സർക്കാർ ഒാഫിസുകളിലേക്കും മാർച്ചും ധർണയും നടത്താൻ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. എ.സി. ആനന്ദൻ, പി. സൈദാലിക്കുട്ടി, ആർ. ശ്രീകൃഷ്ണപിള്ള, ബാദുഷ കടലുണ്ടി, പി.കെ. അബ്ദുല്ല, എം.സി. അബു, കെ. വിജയകുമാർ, എ.കെ. മൂസ, സി.കെ. കൃഷ്ണദാസ്, കെ.സി. സജീവ് തൈക്കാട്, പീറ്റർ മാത്യു, ഇ.എം.പി. അബൂബേക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.