എം.സി.പി.​െഎ (യു) പാർട്ടി കോൺഗ്രസ്​ ഇന്നുമുതൽ

തിരുവനന്തപുരം: മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ (യുനൈറ്റഡ്) നാലാം പാർട്ടി കോൺഗ്രസ് തിരുവനന്ത പുരം പ്രിയദർശിനി ഹാളിൽ വെള്ളിയാഴ്ച തുടങ്ങും. മൂന്ന് ദിവസം നടക്കുന്ന പാർട്ടി കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കുൽദീപ് സിങ് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 380 പ്രതിനിധികൾ പെങ്കടുക്കും. ശനിയാഴ്ച 'ഇന്ത്യൻ ഭരണഘടനയും കമ്യൂണിസ്റ്റുകളും' വിഷയത്തിൽ നടക്കുന്ന സെമിനാർ അഡ്വ. പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി.െഎ അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു എന്നിവരും സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.