ചന്ദനമരം മുറി: വനം കൺസർവേറ്റർക്കെതിരെ നടപടി

തിരുവനന്തപുരം: ചന്ദനമരം മുറിച്ചുകടത്തിയതിൽ നടപടി സ്വീകരിക്കാത്ത വനം കൺസർവേറ്റർക്കതിരെ നടപടി. ഒരു വാർഷിക വേത ന വർധന തടഞ്ഞുകൊണ്ട് അച്ചടക്കനടപടി തീർപ്പാക്കി വനം പ്രിൻസിപ്പൽ സെക്രട്ടറി വേണു ഉത്തരവിറക്കി. ആര്യങ്കാവ് റേഞ്ചിലെ തലപ്പാറ സ്റ്റേഷനിൽ നടന്ന ചന്ദനമരം മുറിയുമായി ബന്ധപ്പെട്ടാണ് അസി. കൺസർവേറ്ററായിരുന്ന ശ്രീകുമാറിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. 132 കിലോഗ്രാം ചന്ദനത്തടി മുറിച്ചുനീക്കിയതുവഴി സർക്കാറിന് 3.30 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി. കോട്ടവാസൽ ചന്ദന സംരക്ഷണ മേഖലയിൽ 30 സ​െൻറീമീറ്റർ മുകളിൽ വണ്ണമുള്ള ഇരുപതിലധികം ചന്ദനമരങ്ങൾ മാർക്ക് ചെയ്തിരുന്നില്ല. ഇവിടെ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 10 ചന്ദന മരങ്ങൾ മുറിച്ചുനീക്കിയതായി കണ്ടെത്തി. പിന്നീട് തലപ്പാറ സെക്ഷനിൽ നടത്തിയ പരിശോധനയിൽ 10 ചന്ദനമരങ്ങൾ വേരോടെ നീക്കംചെയ്തതായും മറ്റ് 12 മരങ്ങൾ മുറിച്ചുകടത്തിയതായും കണ്ടെത്തി. ചന്ദന മരങ്ങൾ സംരക്ഷിക്കുന്നതിലും മോഷണം നടത്തിയ പ്രതികളെ പിടികൂടുന്നതിൽ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.