വിവരാവകാശത്തിന്​ മറുപടി നൽകിയില്ല; ദേവസ്വം ജീവനക്കാരൻ പിഴ അടയ്​ക്കാൻ ഉത്തരവ്​

തിരുവനന്തപുരം: വിവരാവകാശത്തിന് മറുപടി നൽകാത്ത ദേവസ്വം ജീവനക്കാരൻ പിഴ അടയ്ക്കാൻ ഉത്തരവ്. ത്രിവിക്രമംഗലം ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെട്ട രേഖകൾ ചെങ്കള്ളൂർ ദേവസ്വത്തിൽ സൂക്ഷിച്ചിരിക്കുന്നത് വിവരാവകാശ നിയമപ്രകാരം ഉപദേശകസമിതി മുൻ സെക്രട്ടറി ജി. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേവസ്വം സബ് ഗ്രൂപ് ഒാഫിസറായിരുന്ന എൻ. വാസുദേവൻ നമ്പൂതിരി തൃപ്തികരമായ മറുപടി നൽകിയില്ല. ഇത് വിവരാവകാശ നിഷേധമാെണന്ന് ചൂണ്ടിക്കാട്ടിയാണ് 6000 രൂപ പിഴ അടയ്ക്കാൻ മുഖ്യവിവരാവകാശ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.