ലോക തണ്ണീർത്തട ദിനാചരണം: പരിസ്ഥിതി സെമിനാറും പോസ്​റ്റർ രചനാമത്സരവും

തിരുവനന്തപുരം: ലോക തണ്ണീർത്തട ദിനാചരണത്തി​െൻറ ഭാഗമായി സ​െൻറർ ഫോർ ഇന്നവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ) പരിസ്ഥിതി സെമിനാറും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയൺമ​െൻറി​െൻറ സഹകരണത്തോടെ ഫെബ്രുവരി ഒമ്പതിന് എം.ജി കോളജിലാണ് പരിപാടി. തണ്ണീർത്തടങ്ങളുടെ പ്രസക്തിയെയും അവ സംരക്ഷിക്കേണ്ടതി​െൻറ പ്രാധാന്യത്തെയും കുറിച്ചുള്ള അവബോധം വിദ്യാർഥികൾക്കിടയിൽ വർധിപ്പിക്കുകയാണ് ലക്ഷ്യം. സെമിനാറിൽ പങ്കെടുക്കുന്ന അധ്യാപകർ, വിദ്യാർഥികൾ cissabiodiversity@gmail.com എന്ന വിലാസത്തിലോ 9895375211 എന്ന ഫോൺ നമ്പറിലോ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.