മേൽപാലങ്ങൾക്ക് നെറ്റ്; മനുഷ്യാവകാശ കമീഷൻ നടപടിക്ക്

തിരുവനന്തപുരം: െറയിൽവേ മേൽപാലങ്ങളുടെ കൈവരികളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാൻ കൈവരികൾക്ക് മുകളിൽ ഇരുമ്പ് നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമീഷൻ െറയിൽവേയിൽനിന്ന് വിശദീകരണം തേടി. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് െറയിൽവേ ഡിവിഷനൽ മാനേജരിൽനിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. വർഷങ്ങൾക്കുമുമ്പ് നെറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കം കാരണം തുരുമ്പെടുത്തുപോയതായി മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു പരാതിയിൽ പറയുന്നു. മേൽപാലങ്ങളിൽനിന്ന് ചാടിയുള്ള ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുകയാണെന്നും പരാതിക്കാരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.