തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ ആഭിമുഖ്യത്തിൽ 20ാമത് സഫ്ദർ ഹശ്മി കലോത്സവം മണക്കാട് കുര്യാത്തി എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. സംഗീത-സാഹിത്യ -ചിത്രരചനാ മത്സരങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. ആറ്റുകാൽ ചിന്മയാ വിദ്യാലയം സഫ്ദർ ഹശ്മി ഓവറോൾ കിരീടം നേടി. സഫ്ദർ കലാവേദി വാർഷിക യോഗത്തിൽ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഓവറോൾ േട്രാഫി നൽകി. ഡോ. സി.പി. അരവിന്ദാക്ഷൻ, ഡോ. ജോർജ്ജ് ഓണക്കൂർ, കൗൺസിലർ എ. റസിയാ ബീഗം, അധ്യാപിക പ്രിയ, സെക്രട്ടറി ബി. നിയാസ്, എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.