തിരുവനന്തപുരം: നാടകം, ചിത്രകലാ, സ്കിറ്റ്, തുടങ്ങിയ ക്രിയാത്മക സർഗ പ്രക്രിയകളിലൂടെ കുട്ടികളുടെ പഠന ശേഷി ഉന്നത ന ിലവാരത്തിലെത്തിക്കാനായി തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ദ്വിദിന ക്രിയേറ്റിവ് തിയറ്റർ ക്യാമ്പ് ശ്രദ്ധേയമായി. വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ തലത്തിൽ നടന്നു വരുന്ന 'ഹലോ ഇംഗ്ലീഷ്' പഠന പദ്ധതിയുടെ ഭാഗമായായിരുന്നു ക്യാമ്പ്. നാടകം, ചിത്രകല ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ ഉപയോഗപ്പെടുത്തി രസകരമായും സംഘബോധം കുട്ടികളിൽ ഉണർത്തിയുമുള്ള പഠന പ്രക്രിയകളാണ് ക്യാമ്പിെൻറ സവിശേഷതകൾ. പ്രഥമാധ്യാപകൻ ആർ.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യു.ആർ.സി. ട്രെയിനർമാരായ ഗോപാലകൃഷ്ണൻ. ജി.വിനോദ്. ജെ. താര എന്നിവരാണ് പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.