തിരുവനന്തപുരം: ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന നീക്കത്തിൽ മഹിളാ മോർച്ച പ്രതിഷേ ധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയതിന് മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി നിവേദിതയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കള്ളക്കേസുകളാണ് ഇവരുടെമേൽ ആരോപിച്ചിട്ടുള്ളത്. സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും വഴി മഹിളാ മോർച്ചയുടെ മനോവീര്യം തകർക്കാമെന്ന വ്യാമോഹമാണ് സർക്കാറിേൻറത്. സ്ത്രീകൾക്കെതിരായ നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് പ്രഫ. വി.ടി. രമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.