കാര്യവട്ടം: കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഒാർഗനൈസേഷൻ 2019-20 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്ര സിഡൻറായി ഡോ. എസ്. പ്രേമയെയും വൈസ് പ്രസിഡൻറായി ഡോ.സി.എൻ. വിജയകുമാരിയെയും സെക്രട്ടറിയായി ഡോ.എ.എസ്. താജുദ്ദീനെയും ജോയൻറ് സെക്രട്ടറിയായി ഡോ. ശ്രീജിത്ത് പരമേശ്വരനെയും ട്രഷററായി ഡോ. അനു ഉണ്ണിയെയും തെരഞ്ഞെടുത്തു. േകരളത്തിെൻറ സമാധാനാന്തരീക്ഷം തകർക്കരുത് -കെ.ജി.എൻ.യു തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേരളത്തിെൻറ സമാധാനാന്തരീക്ഷം തകർക്കരുതെന്ന് കേരള ഗവ. നഴ്സസ് യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് അമ്പിളി ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി സന്തോഷ് കെ.എസ് മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഇയിൽ റേഷ്യോ പ്രമോഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, യൂനിഫോം പരിഷ്കരണ കമീഷനെ നിയമിക്കുക, മുടങ്ങിക്കിടക്കുന്ന ഡി.എ കുടിശ്ശിക അനുവദിക്കുക, താൽക്കാലിക നഴ്സുമാരുടെ ശമ്പളം ഉയർത്തി ലഘൂകരിക്കുക, ജോലിഭാരം കുറക്കുക, മെഡിക്കൽ കോളജിലെ നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തിൽ പുതിയ ജില്ല ഭാരവാഹികളായി അനസ് എസ്.എം (ജില്ല പ്രസി.), ഗിരീഷ് ജി.ജി (ജില്ല സെക്ര.), നാദിയ എൻ. (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.