കുടുംബകലഹങ്ങൾ തീർപ്പാക്കി വനിത കമീഷൻ മിനി അദാലത്​

തിരുവനന്തപുരം: കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് ഭദ്രമാക്കി വനിത കമീഷൻ മിനി അദാലത്. ഭാര്യഭർത്താക്കന്മാർ തമ്മിലു ള്ള തർക്കങ്ങളായിരുന്നു അദാലത്തിൽ കൂടുതലായെത്തിയത്. സഹോദരീ സഹോദരന്മാർ തമ്മിലുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന അദാലത്തിൽ 60 കേസുകൾ പരിഗണിച്ചു. ഒമ്പതെണ്ണം തീർപ്പാക്കി. ഏഴ് കേസുകളിൽ അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടു. അഞ്ചെണ്ണത്തിൽ കൗൺസലിങ് നടത്തി. 39 കേസുകൾ അടുത്ത അദാലത്തിലേക്ക് തുടർനടപടികൾക്കായി മാറ്റി. വനിത കമീഷൻ അംഗം ഇ.എം. രാധ, സബ് ഇൻസ്പെക്ടർ എൽ. രമ എന്നിവർ അദാലത്തിൽ കേസുകൾ തീർപ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.