യുവതികൾക്കെതിരെ നടപടിയെടുക്കണം -ശിവസേന

തിരുവനന്തപുരം: ശബരിമല തീർഥാടനം അലേങ്കാലമാക്കാൻ പമ്പയിലും സന്നിധാനത്തും ബോധപൂർവം പ്രശ്നം സൃഷ്ടിക്കാൻ ശ്രമി ക്കുന്ന യുവതികൾക്കെതിരെ പൊലീസും ആഭ്യന്തര വകുപ്പും നടപടി സ്വീകരിക്കണമെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. മനിതി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തയാറാകാതിരുന്നത് ഗുരുതരവീഴ്ചയാണ്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പിറവത്തും കോലഞ്ചേരിയിലും ഒരു നീതിയും ശബരിമലയിൽ മറ്റൊരു നീതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.