തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം മേഖല ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥിക ൾക്കുവേണ്ടി സംഘടിപ്പിക്കുന്ന 'ഇഖ്റഅ് മോറൽ സ്കൂൾ' ഏകദിനപഠന ക്യാമ്പ് 25ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ പൂന്തുറ പുതുക്കാട്ടിൽ കല്യാണമണ്ഡപത്തിൽ നടക്കുമെന്ന് മേഖല കമ്മിറ്റി അറിയിച്ചു. വിസ്ഡം മേഖല സെക്രട്ടറി സുൽഫി പൂന്തുറ, സുഹൈൽ വിഴിഞ്ഞം, മുഹമ്മദ് പൂന്തുറ എന്നിവർ യോഗത്തിൽ സംസാരിച്ചു. നിയമസഭ മന്ദിരത്തില്‍ സിദ്ധ മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം: സിദ്ധ ദിനാചരണഭാഗമായി ശാന്തിഗിരി നിയമസഭയില്‍ ബുധനാഴ്ച സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടത്തും. സിദ്ധ ഗുരുക്കന്മാരില്‍ പ്രധാനി അഗസ്ത്യമുനിയുടെ ജന്മദിനമാണ് സിദ്ധദിനമായി ആചരിക്കുന്നത്. പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജിെൻറയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണസ്ഥാപനത്തിെൻറയും വെള്ളയമ്പലം ശാന്തിഗിരി ആയുര്‍വേദ-സിദ്ധ ആശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 19ന് രാവിലെ ഒമ്പതിന് നിയമസഭ മന്ദിരം ബാങ്ക്വറ്റ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.