തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് സുരജകുമാരിയെ ആരോഗ്യവകുപ്പ് ഡയറക്ടർ അപമാനിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി കെ.ജി.എൻ.എ ധർണ നടത്തി. 13ന് മിന്നൽ പരിശോധനയുടെ പേര് പറഞ്ഞ് ഫോർട്ട് ആശുപത്രിയിലെ ഡ്രസിങ് റൂം, വാഷ് ബേസിൻ, വാർഡിലെ ശൗചാലയവും വൃത്തിയാക്കിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ക്ലീനിങ് സ്റ്റാഫിെൻറ അപര്യാപ്തത അറിയിച്ചതോടെ സ്ഥലംമാറ്റുമെന്ന ഭീഷണിപ്പെടുത്തിയാണ് നഴ്സിങ് സൂപ്രണ്ടിനെ ക്ലീനിങ് ജോലി ചെയ്യിപ്പിച്ചതെന്ന് സമരക്കാർ പറഞ്ഞു. ഫോർട്ട് ആശുപത്രിയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ബീന, ഇൗസ്റ്റ് ജില്ല പ്രസിഡൻറ് എ.എസ്. കൃഷ്ണ എന്നിവർ സംസാരിച്ചു. ഫോർട്ട് യൂനിറ്റ് കൺവീനർ എം.എസ്. സുമേഷ് അധ്യക്ഷതവഹിച്ചു. പ്രീതാകൃഷ്ണൻ ജില്ല സെക്രട്ടറി (ഇൗസ്റ്റ്) സ്വാഗതവും എൽ. വസന്തകുമാരി ജില്ല സെക്രട്ടറി (വെസ്റ്റ്) നന്ദിയും പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗം കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ് ഉദ്ഘാടനം ചെയ്തു. പാറശ്ശാല താലൂക്കാശുപത്രിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. അനില, നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ ജില്ല വൈസ് പ്രസിഡൻറ് ജി.ആർ. ആശ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ല ട്രഷറർ ബി.എസ്. അർച്ചന, പേരൂർക്കട മോഡൽ ജില്ല ആശുപത്രിയിൽ പേരൂർക്കട ഏരിയ പ്രസിഡൻറ് മോളിക്കുട്ടി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ യൂനിറ്റ് കൺവീനർ വി.എസ്. ശ്രീജ, നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ജില്ല ഒാഡിറ്റർ മഞ്ജു, മെഡിക്കൽ കോളജ് എസ്.എ.ടിയിൽ കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ബീന എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.