കൈതയ്ക്കൽ മഹാമുനി പുരസ്​കാരം സമ്മാനിച്ചു

തിരുവനന്തപുരം: കൈതയ്ക്കൽ സോമക്കുറുപ്പ് കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത ് കൈതയ്ക്കൽ മഹാമുനി പുരസ്കാരം ശ്രീമദ് ഭാഗവതസപ്താഹ സമാപന ചടങ്ങിൽ രാധാമണി പരമേശ്വരന് യജ്ഞാചാര്യൻ ഗോപി മോഹനൻ സമ്മാനിച്ചു. ചട്ടമ്പി സ്വാമിയുടെ ജീവിതദർശനങ്ങളെ ആസ്പദമാക്കിയുള്ള മഹാമുനി എന്ന ഗ്രന്ഥത്തി​െൻറ പേരിലുള്ള 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം 'അസ്തമിക്കാത്ത പകലുകൾ' എന്ന നോവലിനാണ് ലഭിച്ചത്. പുരസ്കാരദാന ചടങ്ങിൽ ക്ഷേത്രം പ്രസിഡൻറ് കെ. രാമചന്ദ്രൻ നായർ, സെക്രട്ടറി വി. കേരളകുമാരൻ നായർ, ട്രഷറർ പി. ശിവൻകുട്ടിക്കുറുപ്പ്, ജി. പ്രസന്നക്കുറുപ്പ് എന്നിവർ സംസാരിച്ചു. കാപ്ഷൻ photo: files/mon/bureaue photos/mahamuni puraskaram.jpg കൈതയ്ക്കൽ മഹാമുനി പുരസ്കാരം രാധാമണി പരമേശ്വരന് ഭാഗവതയജ്ഞാചാര്യൻ ഗോപി മോഹനൻ സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.