സ്​റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്​ഥാപിക്കണം-കെ.എസ്​.എസ്​.പി.യു

തിരുവനന്തപുരം: ജീവനക്കാരെയും പെൻഷൻകാരെയും ദോഷകരമായി ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ജില്ല സെമിനാർ ആവശ്യപ്പെട്ടു. െപൻഷൻ ദിനാചരണത്തോടനുബന്ധിച്ച് പ്രിയദർശിനി ഹാളിൽ കെ.എസ്.എസ്.പി.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ട്രഷറർ ജി. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. മാധവൻ നായർ അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജ് 'നാഷനൽ പെൻഷൻ സിസ്റ്റവും സ്റ്റാറ്റ്യൂട്ടറി പെൻഷനും' എന്ന വിഷയം അവതരിപ്പിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി. സേന്താഷ്കുമാർ, കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി കെ. സദാശിവൻ നായർ, ജോയൻറ് സെക്രട്ടറി ആർ. ശശിധരൻ എന്നിവർ സംസാരിച്ചു. ജനുവരി എട്ട്, ഒമ്പത് തീയതികളിൽ ട്രേഡ് യൂനിയനുകളും കേന്ദ്രസംസ്ഥാന ജീവനക്കാരും നടത്തുന്ന പൊതുപണിമുടക്കിന് സെമിനാർ െഎക്യദാർഢ്യം പ്രഖ്യാപിച്ചു. files/mon/bureaue photos/ksspu dec1, ksspu dec2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.