കായിക ഇനങ്ങൾക്കുള്ള ടീം രൂപവത്​കരണം

തിരുവനന്തപുരം: വിവിധ ഗെയിംസ് ഇനങ്ങൾക്കുള്ള കോർപറേഷൻ ടീം സജ്ജമാക്കുന്നതി​െൻറ ഭാഗമായി താൽപര്യമുള്ള കായിക താര ങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ഹാൻഡ്ബാൾ, കബഡി എന്നീ ഗെയിംസുകൾക്കുള്ള ടീമുകളിൽ അംഗമാം. 2019 ജനുവരി അഞ്ച്, ആറ് തീയതികളി ടീം തെരഞ്ഞെടുപ്പ് നടക്കും. 2018 ജനുവരി ഒന്നിന് 16 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമായ നഗരപരിധിയിലുള്ളവർക്കാണ് അവസരം. നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ 31ന് വൈകീട്ട് അഞ്ചിന് മുമ്പ് കോർപറേഷൻ മെയിൻ ഓഫിസിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ഓഫിസിൽ എത്തിക്കണം. ഫോറത്തി​െൻറ മാതൃക വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിനിന്ന് നേരിട്ടോ, കോർപറേഷൻ വെബ്സൈറ്റിൽ (corporationoftrivandrum.in) നിന്നോ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.