മദ്യശാലയില്‍ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: മദ്യശാലക്കുള്ളില്‍ യുവാവിന് കുത്തേറ്റു. വട്ടിയൂര്‍ക്കാവ് വെൈള്ളക്കടവ് സ്വദേശി വാസു എന്ന സനലിനാണ് (32) കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ തിരുമല അരയല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ബാറിലായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ സനലിനെ അജ്ഞാതര്‍ കുത്തിവീഴ്ത്തിയതായി പൊലീസ് അറിയിച്ചു. അഞ്ചു കുത്തുകളേറ്റ ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സനലിനെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകളുണ്ടെന്നും പൂജപ്പുര പൊലീസ് അറിയിച്ചു. ബാറിലെ നിരീക്ഷണ കാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ സനല്‍ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. അതേസമയം, അബോധാവസ്ഥയിലുള്ള ഇയാളില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.