രാഷ്​ട്രപതിക്ക് ഹരജി നൽകും- ദലിത് സേവ സമിതി

തിരുവനന്തപുരം: പട്ടികവിഭാഗദ്രോഹനടപടികൾക്കെതിരെ പട്ടികവിഭാഗ മെമ്മോറിയൽ ഹരജി രാഷ്ട്രപതിക്ക് നൽകുമെന്ന് ദലിത ് സേവ സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 ലക്ഷം പേരുടെ കൈയൊപ്പ് ശേഖരിച്ചാണ് ഹരജി നൽകുന്നത്. 17 മുതൽ 31 വരെ ഒപ്പുശേഖര പക്ഷാചരണം നടത്തും. പട്ടികജാതി വികസന വകുപ്പ് മുൻ ഡയറക്ടർ സി.സി. കുഞ്ഞ​െൻറ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം 100 ദിവസം തുകയുന്ന ജനുവരി ഒന്നിനാണ് ഹരജി സമർപ്പിക്കുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി കാക്കാമൂല വിജയനും കൺവീനർ പി. കമലാസനനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർ.സി.സിയിൽ റിസപ്ഷനിസ്റ്റ് പരിശീലനം തിരുവനന്തപുരം: ആർ.സി.സിയിൽ ഒരു വർഷത്തെ റിസപ്ഷനിസ്റ്റ് പരിശീലനത്തിന് 30 വയസ്സ് കവിഞ്ഞിട്ടില്ലാത്ത ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 7000 രൂപ പ്രതിമാസ സ്െറ്റെപൻഡുള്ള ഇൗ പരിശീലനത്തിന് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. അപേക്ഷഫോറത്തിനും വിവരങ്ങൾക്കും www.rcctvm.org/ www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.