തിരുവനന്തപുരം: ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത് ചോദ്യംചെയ്ത പൊലീസുകാരെ മർദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉടന്‍ അറ സ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതിനുശേഷം എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ നിരന്തരമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. സി.പി.എം നേരിട്ട് പൊലീസ് ഭരണം ഏറ്റെടുത്തതുകൊണ്ടാണ് ഇതുണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.