നവോത്ഥാന ദൗത്യം സാഹിത്യകാരൻമാർ പൂർത്തിയാക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: നവോത്ഥാനത്തി​െൻറ അപൂർണ ദൗത്യമാണ് സ്ത്രീ സമത്വമെന്നും അത് പൂർത്തീകരിക്കാൻ സാഹിത്യകാരന്മാർക ്ക് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനമൂല്യസംരക്ഷണത്തി​െൻറ ഭാഗമായി നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേർന്ന സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തി​െൻറ എല്ലാ കൈത്തിരികളും കെടുത്തിക്കളഞ്ഞ് അന്ധകാരത്തിലേക്ക് കൊണ്ടുപോവാനുള്ള സംഘടിതശ്രമം നടക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തക്കവണ്ണം എഴുത്തുകാരുടെ ആത്മാഭിമാനമുള്ള ശബ്ദം ഉയരണം. പുരുഷാധിപത്യത്തി​െൻറ നിലപാടുമായി ഒരുവിഭാഗം എത്തിയത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.