ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് ശിൽപശാല

തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. 15ന് നേമം കാന്താരി ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ചെയ്ഞ്ചസിലാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിപാടി. യു.എസ്.എയിലെ മൊബിലിറ്റി ഇൻറർനാഷനലി​െൻറ (എം.ഐ.യു.എസ്.എ) വിമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ലീഡർഷിപ് ആൻഡ് ഡിസെബിലിറ്റി (വൈൽഡ്) പ്രോഗ്രാമി​െൻറ പിന്തുണയോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. നിഷിൽ ഓണ്‍ലൈന്‍ സെമിനാര്‍ തിരുവനന്തപുരം: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഡാസ് വെബിനാറി​െൻറ ഭാഗമായി ഡിസംബര്‍ 15ന്‌ 'കുഷ്ഠരോഗം: അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍' എന്ന വിഷയത്തിൽ ആക്കുളം നിഷ് കാമ്പസില്‍ ഓണ്‍ലൈന്‍ സെമിനാർ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.