കഴക്കൂട്ടം: 2019 ജനുവരി 15ന് മുമ്പ് വിവിധ ജില്ലകളിലെ 30,000 പേർക്കുകൂടി പട്ടയം നൽകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. പള്ളി ത്തുറയിൽ കുടിയിറക്കപ്പെട്ട 41 കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1963ലെ സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിലുള്ള ദീർഘകാല നടപടിയാണ് ഇപ്പോൾ നടപ്പാവുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളുടെ താൽപര്യങ്ങൾ വളരെ ശ്രദ്ധയോടെ പരിഹരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കലക്ടർ കെ. വാസുകി, പള്ളി വികാരി ഫാ. ലെനിൻ ഫെർണാണ്ടസ്, കൗൺസിലർമാരായ പ്രതിഭാ ജയകുമാർ, മേടയിൽ വിക്രമൻ, ശിവദത്ത്, െഡപ്യൂട്ടി കലക്ടർ ജോൺ വി. സാമുവൽ, തഹസിൽദാർ ജി.കെ. സുരേഷ് കുമാർ, ചന്തവിള മധു, പി.എസ്.ആർ.എ സെക്രട്ടറി ക്രിസ്റ്റിൽ എഫ്.എം, സംഘാടക സമിതി കൺവീനർ വെൻസിലാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.