തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ പരിശോധന. സംസ്ഥാനത്തെ 1257 ബേക്കറികളും ബോർമകളും കേക്ക്-വൈൻ നിർമാണ യൂനിറ്റും പരിശോധിച്ചു. മായം കലർന്നതാണെന്ന സംശയത്തിൽ 32 ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ ലാബുകളിേലക്ക് അയച്ചു. 473 സ്ഥാപനങ്ങൾക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി. 11,06,000 രൂപ പിഴ ചുമത്തി. സംസ്ഥാന വ്യാപക പരിശോധന 21 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.