സൗഹൃദത്തി​െൻറ ഈണവുമായി ബാലുവി​െൻറ കൂട്ടുകാര്‍

തിരുവനന്തപുരം: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്വന്തം ബാൻഡി​െൻറ സംഗീതാര് ‍ച്ചന. ബിഗ് ബാൻഡാണ് ബാലഭാസ്‌കര്‍ ആസ്വാദകര്‍ക്ക് സമര്‍പ്പിച്ച ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ബാലഭാസ്‌കറി​െൻറ സുഹൃത്തുക്കളായ ബാലു, അഭിജിത്ത്, സജീവ് സ്റ്റാന്‍ലി, പ്രശാന്ത്, ഷിബു സാമുവേല്‍, രജിത്ത് ജോര്‍ജ് എന്നിവരാണ് സംഗീതസന്ധ്യക്ക് നേതൃത്വം നല്‍കിയത്. ബിഗ് ബാൻഡിലെ ഗാനരചയിതാവ് ജോയ് തമലം രചിച്ച 'ബാലഭാസ്‌കര്‍: സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ബാലഭാസ്‌കറി​െൻറ അധ്യാപകൻ മാധവന്‍പിള്ള ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.