കുണ്ടറ: പ്ലാസ്റ്റിക് നിരോധിത പഞ്ചായത്തുകളെന്ന് നാഴികക്ക് നാൽപത് വട്ടം പ്രഖ്യാപനം നടക്കുമ്പോഴും പൊതുയിടങ ്ങളിൽ പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു. 10 വർഷം മുമ്പ് അന്നത്തെ എം.എൽ.എ എം.എ. ബേബി ഹരിതകുണ്ടറ പദ്ധതിയുടെ ഭഗമായി പ്ലാസ്റ്റിക്കിനെതിരായി ബോധവത്കരണവും നിരോധനവും പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലത്തിൽ ഇപ്പോഴും കുണ്ടറയിൽ പ്ലാസ്റ്റിക് വാഴുകയാണ്. വീട്ടുമുറ്റങ്ങളിലും ചെറുവഴികളിലും ദേശീയപാതയോരത്തും പ്ലാസ്റ്റിക് മറ്റ് ചവറുകൾക്കൊപ്പം കത്തിക്കുകയാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മണ്ഡലത്തിലെ ഓഫിസ് മുക്കടയിൽ സി.പി.എം പാർട്ടി ഓഫിസിന് മുകളിലാണ്. ഇവിടേക്ക് ദേശീയപാതയിൽ നിന്നുള്ള ദൂരം കഷ്ടിച്ച് 25 മീറ്ററും. ദേശീയപാതയോട് ചേർന്ന സ്ഥലത്ത് രാവിലെ പത്രം പൊതിഞ്ഞുവരുന്ന പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇതുപോലും അവസാനിപ്പിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കടകളിൽ ഇപ്പോഴും നിരോധിത കാരിബാഗുകൾ വിറ്റഴിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഓഡിറ്റോറിയങ്ങളിലും മറ്റും സൽക്കാരത്തിനും പ്ലാസ്റ്റിക് ഇലയും മറ്റ് ഉപകരണങ്ങളും ഒരുനിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുകയാണ്. അർബുദവും ശ്വാസകോശരോഗങ്ങളും ത്വഗ്രോഗങ്ങളും വർധിക്കുമ്പോൾ അതിന് കാരണമാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചെറുവിരൽ അനക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.