തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇടതുമുന്നണി പത്തിന് കരിദിനമാചരിക്കും. രാവിലെ 10ന ് ചാക്കയിൽ പ്രവർത്തകരും ജില്ലയിലെ ജനപ്രതിനിധികളും പ്രതിഷേധ കൂട്ടായ‌്മ സംഘടിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ എക‌്സിക്യൂട്ടിവ‌് അംഗം പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ വിവിധ ഘടകകക്ഷി നേതാക്കൾ സംസാരിക്കുമെന്നും ഇടത് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധത്തിെൻറ ഭാഗമായി ജില്ലയിൽ കറുത്ത ബോർഡുകളും കരിങ്കൊടികളുമുയർത്തും. വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരായ സമരങ്ങളുടെ തുടക്കമാണ‌് 10ന‌് നടക്കുക. വിമാനത്താവള വികസനത്തിന‌് 18 ഏക്കർ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ ഭൂമി കൂടി കണ്ടാണ‌് സ്വകാര്യ കോർപറേറ്റുകൾ ഇവിടെ കണ്ണുെവക്കുന്നത‌്. സ്വകാര്യവത്കരണത്തോടെ ഇവിടെ ജോലിയെടുക്കുന്ന 20,000 തൊഴിലാളികളുടെ തൊഴിൽസുരക്ഷ അവതാളത്തിലാവും. സ്വകാര്യവത്കരണത്തിനെതിരെ നിയമനടപടികൾ ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നും സംസ്ഥാന സർക്കാറിനോട‌് ഇടപെടാൻ അഭ്യർഥിക്കുമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജി.ആർ. അനിൽ, ഫിറോസ‌് ഖാൻ, ആർ. സതീഷ‌്, നന്ദിയോട‌് ബി. സുഭാഷ‌്ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.