ആറ്റിങ്ങല്‍: തദ്ദേശസ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെ ന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള മുനിസിപ്പല്‍ കോർപറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിർവഹിക്കപ്പെടേണ്ട പദ്ധതികള്‍ വിവിധ മിഷനുകളിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനായി പ്രത്യേകം മിഷനുകള്‍ രൂപവത്കരിച്ചു. ഇതോടെ പ്രാദേശിക ഭരണകൂടങ്ങളെ അവര്‍ നോക്കുകുത്തിയാക്കി. പാര്‍ട്ടിയിലും ഭരണത്തിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ ഒരു മുഖ്യമന്ത്രി ഇടതുപക്ഷത്തിെൻറ ചരിത്രത്തിലില്ല. ഏകാധിപത്യം കൊണ്ട് മാത്രം നാടിന് നഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോ. സംസ്ഥാന പ്രസിഡൻറ് പി.ഐ. ജേക്കബ്‌സണ്‍ അധ്യക്ഷത വഹിച്ചു. ജനറൽ െസക്രട്ടറി എം. വസന്തന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്, ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം വി.എസ്. അജിത്കുമാര്‍, എന്‍.ഐ. ശിവകുമാര്‍, കെ. വേണു, ടി.പി. അംബിരാജ തുടങ്ങിയവര്‍ സംസാരിച്ചു. 'പൊതുസർവിസ് രൂപവത്കരണവും മുനിസിപ്പല്‍ കോമണ്‍സർവിസും' എന്ന വിഷയത്തിൽ സെമിനാറും നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം, സമാപന സമ്മേളനം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.