ബസ്​സ്​റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ച റിട്ട. എസ്.ഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തമ്പാനൂർ ബസ്സ്റ്റാൻഡിൽ ബസ് കയറുന്നതിടെ പെൺകുട്ടിയെ കടന്നുപിടിച്ച റിട്ട എസ്.ഐക്കെതിരെ പൊലീസ് കേസെടുത്തു. ചെങ്കൽ ശിവശക്തി ക്ഷേത്രത്തിനു സമീപം ശിവരാമൻ നായർക്കെതിരെയാണ് (65) പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെ തമിഴ്നാട് ബസുകൾ പാർക്ക് ചെയ്തിരുന്ന ഭാഗത്താണ് സംഭവം. ബസിൽ കയറാൻ ശ്രമിക്കുന്നതിടെ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. സംഭവം നേരിട്ട് കണ്ട വഴിയാത്രക്കാരിൽ ചിലരും കച്ചവടക്കാരും ഇയാളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും സ്റ്റേഷൻ മാസ്റ്റർ ഇടപെട്ട് പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി തമ്പാനൂർ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.