തിരുവനന്തപുരം: മുസ്ലിം അസോസിയേഷെൻറയും വെള്ളയമ്പലം ഡോ. അഗർവാൾസ് ഹോസ്പിറ്റലിെൻറയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എം. പരീത് ബാവാ ഖാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ അബ്ദുൽ കരീം, എം.കെ. അബ്ദുൽ മജീദ്, എം.എ. അസീം, സെക്രട്ടറി പി.എസ്. അബ്ദുൽ ലത്തീഫ്, ട്രഷറർ പ്രഫ. എം. ഇബ്രാഹിം റാവുത്തർ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഉബൈദ്, കൾചറൽ കമ്മിറ്റി ചെയർമാൻ നദീർ കടയറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.