ജമാത്തെ ഇസ്‌ലാമി ഏരിയ വനിതസമ്മേളനം ഇന്ന്

തിരുവനന്തപുരം: 'സദാചാരം സ്വാതന്ത്ര്യമാണ്'എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയി​െൻറ ഭാഗമായി തിരുവനന്തപുരം നോർത്ത് ഏരിയ വനിതസമ്മേളനം ഞായറാഴ്ച നടക്കും. നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിലാണ് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന സമിതി അംഗം ആർ.സി. സ്വാബിറ, ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡൻറ് എ. അൻസാരി, വനിത വിഭാഗം സിറ്റി പ്രസിഡൻറ് എം. നസീമ, കൗൺസിലർമാരായ ബിന്ദു ശ്രീകുമാർ, അയിഷ ബേക്കർ, മഹിള കോൺഗ്രസ് പ്രതിനിധി ലീലാമ്മ ഐസക് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.