തിരുവനന്തപുരം: എൽ.ഡി.എഫും, ബി.ജെ.പിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് കോർപറേഷനിൽ നടക്കുന്നതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. ഭരണസ്തംഭനത്തിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി പുറത്തുവരാതിരിക്കാനാണ് അപ്പീൽ സ്ഥിരംസമിതി ചെയർപേഴ്സൺ സ്ഥാനം ബി.ജെ.പിക്ക് നൽകിയിരിക്കുന്നത്. ധനകാര്യ സ്ഥിരംസമിതിയിലും ബി.ജെ.പിക്കാണ് ഭൂരിപക്ഷം. ഇരുകൂട്ടരും തമ്മിലെ രഹസ്യധാരണ പകൽപോലെ വ്യക്തമാണ്. യു.ഡി.എഫ് വിചാരിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ഭരണസമിതിയെ അട്ടിമറിക്കാം. വർഗീയകക്ഷിയായ ബി.ജെ.പിയുമായി ഒരുതരത്തിലും സഖ്യമുണ്ടാക്കരുതെന്ന കോൺഗ്രസ് ദേശീയ നിലപാടിെൻറ അടിസ്ഥാനത്തിലാണ് അതിനു തയാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ഡി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരും യു.ഡി.എഫ് നേതാക്കളുമായ ജോൺസൺ ജോസഫ്, ബീമാപള്ളി റഷീദ്, വി.ആർ. സിനി, ആർ.എസ്. മായ, പീറ്റർ സോളമൻ, കെ. മുരളീധരൻ, കോൺഗ്രസ് നേതാക്കളായ രാജൻ കുരുക്കൾ, ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.