അയ്യപ്പഭക്തർ സഞ്ചരിച്ച ടെമ്പോ വാനും ബൈക്കും കൂട്ടിയിടിച്ചു

കഴക്കൂട്ടം: വെട്ടുറോഡ് സൈനിക് സ്‌കൂളിന് സമീപം ശബരിമല ദർശനം കഴിഞ്ഞുവരുകയായിരുന്ന തമിഴ്നാട്ടിൽനിന്നുള്ള . അഞ്ചോളം പേർക്ക് നിസ്സാര പരിക്ക്. വാനിൽ ഉണ്ടായിരുന്നവർക്കും ബൈക്ക് യാത്രക്കാരനുമാനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ബൈപാസിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബൈക്ക് യാത്രികനെ നിസ്സാര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.