താലൂക്ക്തല ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലഹരിവർജന മിഷനായ 'വിമുക്തി'യുടെ ഭാഗമായി ആനാട് പഞ്ചായത്തും എക്‌സൈസ് വകുപ്പും സംയുക്തമായി താലൂക്ക്തല ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിച്ചു. ആനാട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂർണമ​െൻറ് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിജു ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് താലൂക്കിലെ 12 ടീമുകൾ തമ്മിലാണ് മത്സരം നടന്നത്. ആനാട് പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ടൂർണമ​െൻറ് വിജയിയായ കരകുളം വൈ.എ.എസ്.സി മുല്ലശ്ശേരി ടീമിന് ട്രോഫിയും 5001 രൂപയും റണ്ണർ അപ്പ് ആയ സ്പോട്ടിങ് ജൂനിയേഴ്സ് ആനാടിന് ട്രോഫിയും 3001 രൂപയും നൽകി. മികച്ച ഗോളി, മികച്ച പ്ലേയർ, ടോപ് സ്‌കോറർ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങൾ നൽകി. വികസന സെമിനാർ തിരുവനന്തപുരം: വർക്കല ചെമ്മരുതി പഞ്ചായത്തിലെ 2019-20 വാർഷിക പദ്ധതി രൂപവത്കരണ വികസന സെമിനാർ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത് പദ്ധതി രേഖ പ്രകാശനം ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജയസിംഹൻ, മുഹമ്മദ് ഇക്ബാൽ, അരുണ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.