അസിം പ്രേംജിക്ക്​ പരമോന്നത ഫ്രഞ്ച്​ സിവിലിയൻ പുരസ്​കാരം

ന്യൂഡൽഹി: ഇന്ത്യൻ െഎ.ടി വ്യവസായത്തിലെ ഏറ്റവും പ്രമുഖരിലൊരാളും വിപ്രോ ചെയർമാനുമായ അസിം പ്രേംജിക്ക് ഫ്രഞ്ച് സർക്കാറി​െൻറ പരമോന്നത ബഹുമതിയായ 'നൈറ്റ് ഒാഫ് ദ ലീജിയൺ ഒാഫ് ഹോണർ'. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ലർ ഇൗ മാസം അവസാനം ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇന്ത്യയിൽ െഎ.ടി വ്യവസായം വികസിപ്പിക്കുന്നതിൽ വഹിച്ച പങ്ക്, ഫ്രാൻസിൽ നടത്തിയ നിക്ഷേപങ്ങൾ, ഒപ്പം അദ്ദേഹത്തി​െൻറ മഹത്തായ സാമൂഹികസേവനങ്ങളും പരിഗണിച്ചാണ് പരമോന്നത പുരസ്കാരം നൽകുന്നതെന്ന് ഫ്രഞ്ച് എംബസി വൃത്തങ്ങൾ അറിയിച്ചു. അസിംപ്രേംജി ഫൗണ്ടേഷൻ, അസിം പ്രേംജി സർവകലാശാല എന്നിവ വഴി വിലമതിക്കാനാവാത്ത സാമൂഹികസേവനപ്രവർത്തനങ്ങൾ നടത്തുന്ന മനുഷ്യസ്നേഹിയാണ് അസിം പ്രേംജിയെന്നും എംബസി ചൂണ്ടിക്കാട്ടി. ബോളിവുഡ് താരം ഷാറൂഖ് ഖാൻ, വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി തുടങ്ങിയവർക്ക് നേരത്തേ ഇൗ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.