യുവാവിനെ മർദിച്ച്​ പണം കവരാൻ ശ്രമം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെത്തിയവർ യുവാവിനെ മർദിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചു. നഗരത്തിലെ മൊബൈൽ റസ്റ്റാറൻറിലെ ജീവനക്കാരനായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ബാബുവാണ് (40) ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ വട്ടിയൂർക്കാവിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ പിന്നാലെയെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദിക്കുകയും പതിനായിരത്തിലധികം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. അരുൺതമ്പി, സിബി എന്നീ രണ്ടുപേരാണ് തന്നെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.