നഗരത്തിലെ പൊലീസ്​​ സ്​റ്റേഷനുകൾക്ക് പുതിയ വാഹനങ്ങൾ

തിരുവനന്തപുരം: നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പുതിയ കൺേട്രാൾ റൂം വാഹനമെത്തി. 21 പൊലീസ് സ്റ്റേഷനുകളിലേക്കുമായി 23 പുതിയ കെ.യു.വി 100 വാഹനങ്ങളാണ് എത്തിച്ചത്. കഴക്കൂട്ടം, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലേക്ക് രണ്ട് കെ. യു.വി വാഹനങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. നഗരത്തി​െൻറ ഏതുഭാഗത്തിലും ഏതുസമയത്തും അടിയന്തര സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകൾ കൂടാതെയാണ് പുതിയ സംവിധാനം. ക്രമസമാധാന പ്രശ്നങ്ങൾ, കവർച്ച, അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ അടിയന്തരമായി പൊലീസിന് വേഗത്തിൽ സംഭവസ്ഥലത്ത് എത്തിച്ചേരാൻ കഴിയും. മാലിന്യം മാറ്റി പൂന്തോട്ടമൊരുക്കാൻ യുവകൂട്ടായ്മ തിരുവനന്തപുരം: ദുർഗന്ധം വമിക്കുന്ന പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കംചെയ്ത് പൂന്തോട്ടമൊരുക്കാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ. മേട്ടുക്കടയിലും മൂലവിളാകത്തുമാണ് മാതൃകപരമായ പ്രവർത്തനങ്ങളുമായി യുവാക്കൾ രംഗത്തെത്തിയത്. കലക്ടറുടെ ഇേൻറൺ പദ്ധതിയിലെ സന്നദ്ധപ്രവർത്തകരാണ് ഉദ്യാനനിർമിതി ഏറ്റെടുത്തിരിക്കുന്നത്. വട്ടിയൂർക്കാവ് സെൻട്രൽ പോളിയിലെ എൻ.എസ്.എസ് വളൻറിയർമാർ മേട്ടുക്കടയിലെ ഉദ്യാന നിർമിതിയിൽ പങ്കുചേരുന്നു. മേട്ടുക്കട ഇന്ത്യൻ ബാങ്കിനുസമീപമുള്ള മൂന്നരസ​െൻറ് സ്ഥലം മാലിന്യം നിക്ഷേപിക്കുന്നിടമാണ്. കോർപറേഷൻ പലതവണ ശ്രമിച്ചിട്ടും ഇവിടുത്തെ മാലിന്യംമാറ്റാൻ കഴിഞ്ഞിട്ടില്ല. ഒരുത്തവണ മാറ്റിയാലും പിന്നെയും മാലിന്യകൂമ്പാരമാകുന്ന അവസ്ഥയാണിവിടെ. വെള്ളിയാഴ്ച രാവിലെ സബ്കലക്ടർ കെ. ഇമ്പശേഖർ സന്നദ്ധസേവകർക്കൊപ്പം മാലിന്യം മാറ്റാൻ ഒത്തുചേർന്നു. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് വൃത്തിയാക്കി പ്ലാസ്റ്റിക് നിർമാണ യൂനിറ്റിലേക്കു മാറ്റും. ഇതിന് കോർപറേഷൻ സഹായംനൽകും. ജനറൽ ആശുപത്രിയിൽനിന്ന് മൂലവിളാകം ജങ്ഷനിലേക്കുള്ള വഴിയിലും ഇതേരീതിയിൽ പൂന്തോട്ടമൊരുങ്ങുന്നു. ഇതി​െൻറ മുൻകൈ പ്രവർത്തനവും കലക്ടറുടെ ഇൻറേൺഷിപ്പിലുള്ള ചെറുപ്പക്കാരാണ്. ഇവിടെയും മാലിന്യം മാറ്റി പൂന്തോട്ടം നിർമിച്ച് നാരങ്ങാമിഠായി വിതരണം ചെയ്ത് യുവസംഘത്തോടൊപ്പം റസിഡൻസ് അസോസിയേഷനും പങ്കുചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.