തിരുവനന്തപുരം: തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലേക്ക് ഭക്തജന പ്രവാഹം. കഴിഞ്ഞ രാവും പകലും ദേവാലയത്തിലും ക്രിസ്തുരാജപാദത്തിലും നേർച്ച കാഴ്ചകൾ അർപ്പിക്കുന്ന ഭക്തരുടെ തിരക്കാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സജ്ജീകരണം ഒരുക്കിയതായി പള്ളി അധികൃതർ അറിയിച്ചു. ക്രമസമാധാനപാലനത്തിന് പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ നിർദിഷ്ട പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ. ഗതാഗതം സുഗമമാക്കുന്നതിന് ശംഖുംമുഖം-വേളി റോഡിെൻറ കിഴക്ക് ഭാഗത്തും പാർക്കിങ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു. ഞായറാഴ്ചയാണ് തിരുനാൾ സമാപിക്കുന്നത്. അന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മെത്രാപോലീത്ത ഡോ. സൂസപാക്യത്തിെൻറ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ സമൂഹബലിയിൽ നിരവധിവൈദികരും കന്യാസ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.