20 വിദ്യാലയങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് പ്ലാന്‍ ഇന്ത്യ

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ നാശം സംഭവിച്ച കേരളത്തിലെ 20 വിദ്യാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ തയാറായി ഡല്‍ഹി ആസ്ഥാനമായ പ്ലാന്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടന. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിൽ വിദ്യാലയങ്ങളുടെ പുനര്‍നിര്‍മാണവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും പ്ലാന്‍ ഇന്ത്യ നടത്തും. ജില്ല ഭരണകൂടങ്ങളുടെയും പഞ്ചായത്ത് ഭരണസമിതികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് പ്ലാന്‍ ഇന്ത്യ ഡയറക്ടര്‍ മുഹമ്മദ് ആസിഫ് പറഞ്ഞു. സ​െൻറര്‍ ഫോര്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഡെവലപ്മ​െൻറ് സ്റ്റഡീസുമായി ചേര്‍ന്നാണ് പുനര്‍നിര്‍മാണപദ്ധതി തയാറാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.