സ്​പീക്കറുടെ പ്രസ്​താവന ഖേദകരം -എം.കെ. മുനീർ

തിരുവനന്തപുരം: കെ.എം. ഷാജിയെ നിയമസഭയില്‍ കയറ്റാന്‍ പറ്റില്ലെന്ന സ്പീക്കറുടെ പ്രസ്താവന ഖേദകരമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. സ്പീക്കര്‍ അമിതാവേശം കാണിച്ചോയെന്ന് സംശയമുണ്ട്. ഷാജിയെ സഭയില്‍ കയറ്റണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്നും മുനീര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. കെ.എം. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് താല്‍പര്യമുള്ളതുപോലെയാണ് സ്പീക്കറുടെ പ്രതികരണം. പദവിക്ക് യോജിക്കാത്ത എടുത്തുചാട്ടമാണ് സ്പീക്കറുടേത്. രാഷ്ട്രീയനേതാവിനെ പോലെയാണ് സ്പീക്കര്‍ പ്രതികരിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലേക്ക് സ്പീക്കര്‍ മാറരുത്. നിഷ്പക്ഷനിലപാടെടുക്കേണ്ടയാളാണ് സ്പീക്കര്‍. ഹൈകോടതിവിധിക്കെതിരെ സ്റ്റേ നിലനില്‍ക്കുമ്പോഴാണ് സ്പീക്കര്‍ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞത്. സ്പീക്കറുടെ പ്രതികരണത്തില്‍ അങ്ങേയറ്റം വിഷമവും പ്രതിഷേധവുമുണ്ടെന്നും മുനീര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.